പന്തളത്തു രാജാക്കന്മാര് പാണ്ഡ്യ രാജവംശജരാണെന്നും ശബരിമല ശാസ്താവാണ് കുലദൈവമെന്നുമാണ് പറഞ്ഞുകേള്‍ക്കുന്നത്. മുന്കാലം മുതല്ക്കേ ശബരിമല ദര്‍ശനത്തിന് രാജകുടുംബത്തിലെ പുരുഷന്മാര് പോകുക പതിവുണ്ട്. രാജാക്കന്മാര്ക്ക് പ്രത്യേക അവകാശങ്ങളും അവിടെയുണ്ടായിരുന്നു.
രാജവംശത്തിലെ ഒരു ചെറുപ്പക്കാരന് കായംകുളത്തെ രാജകുടുംബത്തില്‍നിന്നും വിവാഹം കഴിച്ചു. പഴയകാലത്തെ ആചാരമനുസരിച്ച് തമ്പുരാന് കായംകുളത്തുതന്നെയായിരുന്നു താമസം. ശബരിമല ദര്‍ശനത്തിനൊന്നും പോകുക പതിവുണ്ടായിരുന്നില്ല. ഒരുനാള്‍ രാത്രിയില്‍ കടുവയും പുലിയും വരുന്നത് സ്വപ്നത്തില്‍ കണ്ടു. ഭയന്നു നിലവിളിച്ചു. അത് ഒരിയ്ക്കലല്ല എല്ലാ ദിവസവും തുടര്‍ന്നു. കൊട്ടാരത്തിലെ പലരുടേയും ഉറക്കത്തെ ഇതു സാരമായി ബാധിച്ചു.
പൊതുവെ ഇതു സംസാരവിഷയമായി. ഒടുവില്‍ പൂജാകര്‍മ്മങ്ങളും ഹോമാദികളും നിശ്ചയിച്ച് വലിയ തന്ത്രിമാര്വന്ന് വിധിയാംവണ്ണം ക്രിയകള്ചെയ്തു എന്നാലും നിവിളിയും ബഹളവും പിന്നെയും തുടര്‍ന്നു. മഹാരാജാവ് ഒരുനാള്‍ തമ്പുരാനെ വിളിച്ചു വരുത്തി, എന്താടോ താന്‍കാരണം വലിയ ശല്ല്യമായല്ലോ എന്നെല്ലാം പറഞ്ഞ് കളിയാക്കി. ഇങ്ങനെ കൂക്കും വിളിയും ബഹളവും ഇവിടെ പറ്റില്ല. തനിക്കെന്താ ഭ്രാന്തുണ്ടോ. എന്നുവരെയായി അധിേക്ഷപം.
ഇവിടെനിന്നും പന്തളത്തേയ്ക്കു തന്നെ പൊയ്ക്കോളൂ. വലിയതമ്പുരാന്‍ തറപ്പിച്ചു പറഞ്ഞു.
അന്നുരാത്രിശാന്തമായിരുന്നു. തമ്പുരാന്റെ സ്വപ്നത്തില്‍ ഒരു സുന്ദരനായ ബ്രാഹ്മണന് വന്നു പറഞ്ഞു. ‘അങ്ങ് ശബരിഗരീശനെ തൊഴുത് പന്ത്രണ്ടുദിവസം ഭജനമിരിയ്ക്കൂ. അങ്ങയെ കളിയാക്കിയയാളെ എല്ലാം പഠിപ്പിച്ചുകൊള്ളാം. ഇനിയെല്ലാം മാറും’. അന്ന് മനസ്സിലാക്കി ഒരു പന്തീരാണ്ടായി ശ്രീ ധര്മ്മശാസ്താവായ അയ്യപ്പനെ ദര്ശിച്ചിട്ടുതന്നെ. അദ്ദേഹം തന്നെയാണ് തന്നെ സ്വപ്നത്തില്‍ വന്ന് ഉപദേശിച്ചത്. എന്തായാലും അടുത്ത ദിവസം തന്നെ ശബരിമലയ്ക്ക് പുറപ്പെട്ടു. തിരിച്ച് വരുമ്പോള്‍ എന്തായാലും ഞാന്‍വരാം. സ്നേഹമയിയായ ഭാര്യയോടു പറഞ്ഞ് മനസ്സിലാക്കി.
ശബരിമലയില്‍ ചെന്ന് ശാസ്താവിനെ വണങ്ങി വിധിയാംവണ്ണം തമ്പുരാന് ഭജനം തുടങ്ങി. പിന്നെതാമസിച്ചില്ല, കായംകുളം രാജാവിന് ഉറക്കമില്ലാതെയായി, പുലിവരുന്നേ, അയ്യോ കടുവവരുന്നേ എന്നെല്ലാം പറഞ്ഞ് നിത്യേന ബഹളമായി. ദര്‍ശനം കഴിഞ്ഞ് വന്ന തമ്പുരാന്റെ കാല്ക്കല് വീണു മാപ്പു പറഞ്ഞശേഷമാണ് മഹാരാജാവിന്റെ ഉറക്കം തന്നെ നേരെയായത്.
ശാസ്തൃ പഞ്ചരത്ന സ്തോത്രം
ലോകപൂജ്യം മഹാവീരം
സര്‍വ്വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം
വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭു പ്രിയസുതം
ക്ഷിപ്രപ്രസാദനിരത
ശാസ്ത്രാരം പ്രണമാമ്യഹം
മത്തമാതംഗ ഗമനം
കാരുണ്യമൃത പൂരിതം
സര്‍വ്വ വിഹ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം
അസ്മത് കുലേശ്വരം ദേവം
മസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാധാരം
ശാസ്താരം പ്രണമാമ്യഹം
പാണ്ഡ്യേശ വംശതിലകം
കേരളേ കേളി വിഗ്രഹം
ആര്ത്രത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: